ഒരു കാലത്ത് മലയാളസിനിമയിൽ നിറഞ്ഞു നിന്ന് യുവാക്കളുടെ ഉറക്കം കെടുത്തിയ താര സുന്ദരിയാണ് ഉണ്ണിമേരി. ആ സൗന്ദര്യത്തെ വർണ്ണിക്കാൻ വാക്കുകൾ ഇല്ല…അത്രമേൽ സുന്ദരി തന്നെയായിരുന്നു ഉണ്ണിമേരി. കാലങ്ങൾ ഒരുപാടായി ഉണ്ണിമേരി സിനിമാ ലോകത്ത് നിന്ന് മാറിനിൽക്കുന്നു. കൃത്യമായി പറഞ്ഞാൽ 28 വർഷത്തിലധികമായി.പിന്നെ ഒരു വേദികളിലും ഉണ്ണിമേരിയെ കാണാൻ കഴിഞ്ഞിട്ടില്ല. ആൾ ക്കൂട്ടത്തിൽ തനിയെ. കരിയിലകാറ്റ്.കൃഷ്ണ ഗുരുവായൂരപ്പാ … എന്നീ ഒരു പിടി നല്ല ചിത്രങ്ങളിൽ നായികയായി തിളങ്ങി….മലയാളികളുടെ ..മനസ്സിലേക്ക് കയറിപ്പറ്റാൻ ഉണ്ണിമേരിക്ക് ആധികം സമയം വേണ്ടി വന്നില്ല .അത് തന്നെയായിരുന്നു ഉണ്ണിമേരിയുടെ വിജയം.
നായകനേക്കാളും നായികയെ ഇഷ്ടപ്പെട്ടിരുന്ന തലമുറയിലെ നായികാ വസന്തം . മലയാളത്തിലും അന്യഭാഷകളിലും ഒരു സൂര്യനെ പോലെ ജ്വലിച്ചു നിന്നിരുന്നു. തമിഴിലും തെലുഗിലും താരം അറിയപ്പെട്ടത് ഉണ്ണിമേരി എന്ന പേരിൽ അല്ല ദീപ എന്ന പേരിലായിരുന്നു. മലയാള സിനിമക്ക് ഉണ്ണിമേരി എന്ന നടിയേക്കാൾ ആവിശ്യം താരത്തിന്റെ ശരീര സൗന്ദര്യത്തെയായിരുന്നു. ആ ശരീരത്തെ ചൂഷണം ചെയ്ത് അവരിലെ നടിയെ ഇല്ലാതാക്കിയത് മലയാളസിനിമയാണ് എന്ന് പറയുന്നതിൽ തെറ്റില്ല. അവരോട് മലയാള സിനിമ ചെയ്ത കൊടും ചതി തന്നെയായിരുന്നു ഇത്. ഉണ്ണിമേരി എന്ന നടിയോട് അല്പമെങ്കിലും നീതി കാണിച്ച സംവിധായകനാണ് പത്മരാജൻ. പത്മരാജൻ ചിത്രങ്ങളിൽ കരുത്തുറ്റ നായികയായി ഉണ്ണിമേരി അവതരിച്ചു. നടി ഉർവശി എല്ലാ അഭിമുഖങ്ങളിലും പറയാറുള്ള ഒരു വാചകം ഉണ്ട് .ഉണ്ണിമേരിയോളം പൊന്ന ഒരു സുന്ദരിയെ കണ്ടിട്ടില്ലെന്ന്. ഉർവശിയുടെ പുസ്തകത്തിലും ഈ താര സുന്ദരിയെ കുറിച്ച്. ഒരു പാട് പറയുന്നുണ്ട്.