Home Entertainment അങ്ങനെ പട്ടിക്കുഞ്ഞിന്റെ കാര്യത്തില്‍ തീരുമാനമായി !! ദുരന്തകമന്റുകള്‍ക്ക് കിടിലന്‍ മറുപടികളുമായി ടോവിനോ തോമസ്

അങ്ങനെ പട്ടിക്കുഞ്ഞിന്റെ കാര്യത്തില്‍ തീരുമാനമായി !! ദുരന്തകമന്റുകള്‍ക്ക് കിടിലന്‍ മറുപടികളുമായി ടോവിനോ തോമസ്

കൊറോണ കാലം ആരംഭിച്ചതുമുതല്‍ തൊട്ടു സെലിബ്രിറ്റികള്‍ എല്ലാം സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ്. മലയാളത്തിന്റെ പ്രിയപ്പെട്ട നടന്‍ ടോവിനോ ഇപ്പോഴിതാ ഏറ്റവും പുതിയ പോസ്റ്റുമായി ആരാധകരെ പൊട്ടിച്ചിരിപ്പിക്കുകയാണ്. സോഷ്യല്‍ മീഡിയയിലൂടെ താരങ്ങള്‍ ട്രോളുകള്‍ ഏറ്റുവാങ്ങുന്നത് സ്ഥിരമാണ്. പക്ഷേ ചില സമയങ്ങളില്‍ പല ട്രോളുകളും അതിരു കടന്നുപോകാറുണ്ട് .

ചിലര്‍ മറുപടി നല്‍കുകയും മറ്റു ചിലര്‍ ഇത് വിട്ടുകളയും ആണ് പതിവ്. നല്ല ചുട്ട മറുപടി നല്‍കുന്ന കൂട്ടത്തിലാണ് നടന്‍ ടോവിനോ തോമസ് ഉള്‍പ്പെടുന്നത് . തനിക്കെതിരെയുള്ള ട്രോളുകള്‍ക്ക് എല്ലാം അദ്ദേഹം രസകരമായി മറുപടിയും നല്‍കാറുണ്ട്. പ്രളയ കാലത്തിനുശേഷം ടോവിനോ യ്‌ക്കെതിരെ ഉയര്‍ന്നുവരുന്ന സ്ഥിരം ട്രോളുകളായിരുന്നു തൊടുന്നതെല്ലാം ദുരന്തമായി മാറുക എന്നത്. ഇപ്പോഴിതാ താരം ഇത്തരം കമന്റുകള്‍ക്ക് തക്കതായ മറുപടി നല്‍കുകയാണ്.

താരം പങ്കുവെച്ച പുതിയ ചിത്രങ്ങള്‍ക്ക് ആയിരുന്നു ആരാധകര്‍ അതിരുവിട്ട കമന്റുകള്‍ നല്കിയത്, പട്ടിക്കുഞ്ഞിനെ കയ്യിലെടുത്തു നില്‍ക്കുന്ന വളരെ ക്യൂട്ട് ആയ ഒരു ചിത്രമായിരുന്നു താരം ആരാധകരുമായി പങ്കുവച്ചത് . ചിലര്‍ ചിലര്‍ ആസ്വദിക്കാതെ അതിന് വിട്ട് ട്രോളുകയായിരുന്നു ചെയ്തത്. നിനക്ക് എന്താണ് ഇനി സംഭവിക്കാന്‍ പോകുന്നത് പട്ടിക്കുഞ്ഞെ എന്നായിരുന്നു ഒരാള്‍ കമന്റ് ചെയ്യ്തത്. നിനക്കും എന്നാണ് താരം ഈ കമന്റിന് മറുപടിയായി നല്‍കിയത്. പട്ടികുട്ടികളുടെ കാര്യത്തില്‍ തീരുമാനമായി എന്ന് മറ്റൊരാളും, നിങ്ങളും സൂക്ഷിച്ചോളൂ എന്നും താരം കമന്റിന് മറുപടി നല്‍കി. താരത്തിന്റെ പോസ്റ്റ് വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. പോസ്റ്റിനേക്കാള്‍ ഉപരി മറുപടികളാണ് ആരാധകര്‍ ഏറ്റെടുത്തത്.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

സൂക്ഷിച്ചു നോക്കണ്ട ഉണ്ണീ ഞാൻ ഐശ്വര്യറായ്‌ അല്ല തൊടുപുഴക്കാരി അമൃത യാണ്…..

ലോക്ക്ഡൗൺ വന്നതോടെ സാധാരണക്കാർ മുതൽ എല്ലാവരും വീട്ടിൽ തന്നെ ഇരുപ്പാണ് പുറത്ത് ഇറങ്ങാൻ കഴിയാതെ വന്നതോടെ വീട്ടിൽ തന്നെ ഇരുപ്പാണ് ടിവി കണ്ടും മൊബൈലിൽ കളിച്ചും ഒക്കെയാണ് നമ്മൾ സമയം ചിലവഴിക്കുന്നത്. കൂടുതൽ...

കുളികടവിൽ ഒരു ദേവതയെ പോലെ അനുശ്രീ, വൈറൽ ഫോട്ടോ ഷൂട്ട്

മലയാളികൾക്ക് ഏറെ പ്രിയ പെട്ട നടിയാണ് അനുശ്രീ.. മലയാള സിനിമയിൽ ഒരു പിടി നല്ല കഥാപാത്രങ്ങക്ക് ജീവൻ നൽകി മലയാളികളുടെ മനസ്സിൽ തന്റേതായ ഒരു സ്ഥാനം കണ്ടെത്താൻ കഴിഞ്ഞ താരമാണ് അനുശ്രീ. പരിണാമം...

പ്രിയതമന്റെ വേർപാട് അറിയാതെ..ആതിര ഒരു പെൺകുഞ്ഞിനു ജന്മം നൽകി. നാടാകെ വിഷമത്തിലാഴ്ത്തി..നിതിന്റെ വിയോഗം

ഷാർജയിൽ ഹൃദയാഘാതം മൂലം മരിച്ച തന്റെ പ്രിയതാമന്റെ... മരണ വാർത്ത അറിയാതെ... ആതിര ഇന്ന് രാവിലെ ഒരു പെൺകുഞ്ഞിനു ജന്മം നൽകി. ഇന്നലെ ഷാർജയിൽ വെച്ച് മരിച്ച പേരാമ്പ്ര സ്വദേശി നിതിന്റെ ഭാര്യയാണ്...

നീന്തൽ കുളത്തിൽ അത്ഭുതമായി മറിയം.തലയുയർത്തി മഡോണ….ട്രോളിയവർ എവിടെ…?

നടി മഡോണയെ ട്രോളിയ ട്രോളന്മാരോട് ചിലത് ചോദിക്കാനുണ്ട്. ഒന്നര വയസുള്ളപ്പോൾ എന്റെ അച്ഛൻ എന്നെ വെള്ളത്തിൽ ഇട്ടു എന്നും തനിക്ക് നന്നായി ആ പ്രായത്തിൽ നീന്താൻ അറിയാമെന്നും നടി മഡോണ പറഞ്ഞപ്പോൾ. മഡോണയെ...

Recent Comments