Home Entertainment ലാലേട്ടന്റെ പിറന്നാൾ ദിനത്തിൽ , ആരാധകന്റെ ഫേസ്ബുക്ക് പോസ്റ്റ് ജനശ്രദ്ധനേടുന്നു.

ലാലേട്ടന്റെ പിറന്നാൾ ദിനത്തിൽ , ആരാധകന്റെ ഫേസ്ബുക്ക് പോസ്റ്റ് ജനശ്രദ്ധനേടുന്നു.

മോഗൻലാൽ – മോഹൻലാൽ – ലാലേട്ടൻ – ഏട്ടൻ.. എന്റെ ബാല്യവും കൗമാരവും യൗവനവും എല്ലാം ഈ പേര് ഇല്ലാതെ ഒരിക്കലും അത് പൂർണമാകില്ല.. പിന്നിട്ട് പോയ കാലത്തിൽ എന്നോ ഞാൻ പോലും അറിയാതെ എന്റെ ജീവിതത്തിന്റെ ഒര് ഭാഗമായി മാറി ഈ പേര്.. അത് പിന്നീട് ഞാൻ വളർന്നപ്പോൾ എന്റെ ഒപ്പം വളർന്ന് വലുതായി ഇഷ്ടത്തിന്റെ അടിതട്ടിൽ നിന്ന് ആരാധനയുടെ ഉച്ചിയിൽ എത്തി നിൽക്കുന്നു..

ഓർമ്മ വെച്ചനാൾ മുതൽ നിങ്ങളെ പറ്റി ഓർക്കാത്ത നിങ്ങളുടെ ഒര് പാട്ട് കേൾക്കാത്ത ഒര് ഫോട്ടോ എങ്കിലും കാണാത്ത ഒര് ദിവസം പോലും എന്റെ ജീവിതത്തിൽ ഇല്ലാ എന്ന് തന്നെ പറയാം അത്രത്തോളം നിങ്ങളെ എനിക്ക് ഇഷ്ടമാണ്.അത് കൊണ്ട് തന്നെയാണ് നിങ്ങൾ പകർന്നാടിയ എല്ലാ കഥാപാത്രങ്ങളോട്, ഒര് കഥാപാത്രത്തിന് അപ്പുറം ഇഷ്ടം തോന്നിയതും നെഞ്ചോട് ചേർത്ത് പിടിച്ചതും.. വെള്ളിതിരയിൽ നിങ്ങൾ ചിരിച്ചപ്പോൾ ഞാനും ഒപ്പം ചിരിച്ച്.. നിങ്ങൾ കരഞ്ഞപ്പോൾ ഞാനും സിനിമ തീയറ്ററിലെ ഇരുട്ടിലും ടിവിയുടെ വെളിച്ചത്തിലും കരഞ്ഞു.. ഒന്നും മിണ്ടാതെ എല്ലാം നഷ്ടപെട്ടു നിങ്ങൾ സേതുമാധവനായി തിരിഞ്ഞ് പോലും നോക്കാതെ നടന്ന് അകന്നപ്പോൾ ആ മുഖം പോലും കരഞ്ഞതിന്റെ കാരണവും നിങ്ങളോട് ഉള്ള എന്റെ അടങ്ങാത്ത ആരാധന കൊണ്ടാണ്.. നിങ്ങൾക്ക് വേണ്ടി തല്ല് കുടിയട്ട് ഉണ്ട് വീട്ടുകാരോടും നാട്ടുകാരോടും കൂട്ടുകാരോടും, കളിയാക്കലും കുത്ത് വാക്കുകളും കേക്കണ്ടി വന്നിട്ട് ഉണ്ട് പക്ഷേ ഒരിക്കൽ പോലും നിങ്ങളോട് തോന്നിയ ഇഷ്ടത്തിന് ഒര് കുറവും വന്നിട്ട് ഇല്ലാ.. ജീവിതത്തിൽ മാറ്റങ്ങൾ ഒരുപാട് ഉണ്ടായിട്ട് ഉണ്ടേലും അന്നും ഇന്നും നിങ്ങളോട് ഉള്ള ഇഷ്ട്ടം മാറ്റമില്ലാതെ തുടരുന്നു..

നിങ്ങളെ കണ്ട് ആണ് ലാലേട്ടാ ഞാൻ മുണ്ട് ഉടുക്കാൻ പഠിച്ചത്.. അത് മടക്കി കുത്താൻ തുടങ്ങിയത്‌.. നിങ്ങളോട് ഉള്ള ഇഷ്ടം കൊണ്ടാണ് അമ്മയോട് വഴക്ക് ഇട്ട് ഒട്ടിക്കുന്ന സ്ട്രാപ്പ് ഉള്ള വാച്ച് വാങ്ങിയത്.. ജുബ്ബയും കാവി മുണ്ടും കൈയിൽ വളയും ഇട്ടത്.. ബുള്ളറ്റിനോടും റൈ ബാൻ ഗ്ലാസിനോടും ഉള്ള എന്റെ ഇഷ്ടത്തിന്റെ കാരണം ആട് തോമയോട് ഉള്ള എന്റെ ആരാധനയാണ്.. You are not just an actor.. You are an absolute Feeling.. നന്ദി നിങ്ങളിലെ ദേവനെയും അസുരനെയും വില്ലനെയും നായകനെയും കാമുകനെയും എല്ലാം ഞങ്ങൾക്ക് തന്ന എഴുത്ത്കാർക്കും സംവിധായകർക്കും ഒരുപാട് നന്ദി..നിങ്ങൾ എന്റെ ജീവിതത്തിൽ ഇല്ലായിരുന്നെകിൽ ലാലേട്ടാ ഞാൻ ഒരിക്കലും സിനിമയെ ഇത്ര ഇഷ്ടപെടില്ലാരുന്നു.. ഒരിക്കലും സിനിമ എന്റെ ജീവിതത്തിൽ ഒര് ഘടകമാകില്ലാരുന്നു..ഇനി ഒരിക്കലും ലാലേട്ടനെ പോലെ പകരം വെക്കാൻ ഇല്ലാതെ ഒര് നടനും താരവും ഒരിക്കലും ഉണ്ടാകാൻ പോകുന്നില്ല..🔥

ജന്മദിനാശംസകൾ ലാലേട്ടാ..

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

സൂക്ഷിച്ചു നോക്കണ്ട ഉണ്ണീ ഞാൻ ഐശ്വര്യറായ്‌ അല്ല തൊടുപുഴക്കാരി അമൃത യാണ്…..

ലോക്ക്ഡൗൺ വന്നതോടെ സാധാരണക്കാർ മുതൽ എല്ലാവരും വീട്ടിൽ തന്നെ ഇരുപ്പാണ് പുറത്ത് ഇറങ്ങാൻ കഴിയാതെ വന്നതോടെ വീട്ടിൽ തന്നെ ഇരുപ്പാണ് ടിവി കണ്ടും മൊബൈലിൽ കളിച്ചും ഒക്കെയാണ് നമ്മൾ സമയം ചിലവഴിക്കുന്നത്. കൂടുതൽ...

കുളികടവിൽ ഒരു ദേവതയെ പോലെ അനുശ്രീ, വൈറൽ ഫോട്ടോ ഷൂട്ട്

മലയാളികൾക്ക് ഏറെ പ്രിയ പെട്ട നടിയാണ് അനുശ്രീ.. മലയാള സിനിമയിൽ ഒരു പിടി നല്ല കഥാപാത്രങ്ങക്ക് ജീവൻ നൽകി മലയാളികളുടെ മനസ്സിൽ തന്റേതായ ഒരു സ്ഥാനം കണ്ടെത്താൻ കഴിഞ്ഞ താരമാണ് അനുശ്രീ. പരിണാമം...

പ്രിയതമന്റെ വേർപാട് അറിയാതെ..ആതിര ഒരു പെൺകുഞ്ഞിനു ജന്മം നൽകി. നാടാകെ വിഷമത്തിലാഴ്ത്തി..നിതിന്റെ വിയോഗം

ഷാർജയിൽ ഹൃദയാഘാതം മൂലം മരിച്ച തന്റെ പ്രിയതാമന്റെ... മരണ വാർത്ത അറിയാതെ... ആതിര ഇന്ന് രാവിലെ ഒരു പെൺകുഞ്ഞിനു ജന്മം നൽകി. ഇന്നലെ ഷാർജയിൽ വെച്ച് മരിച്ച പേരാമ്പ്ര സ്വദേശി നിതിന്റെ ഭാര്യയാണ്...

നീന്തൽ കുളത്തിൽ അത്ഭുതമായി മറിയം.തലയുയർത്തി മഡോണ….ട്രോളിയവർ എവിടെ…?

നടി മഡോണയെ ട്രോളിയ ട്രോളന്മാരോട് ചിലത് ചോദിക്കാനുണ്ട്. ഒന്നര വയസുള്ളപ്പോൾ എന്റെ അച്ഛൻ എന്നെ വെള്ളത്തിൽ ഇട്ടു എന്നും തനിക്ക് നന്നായി ആ പ്രായത്തിൽ നീന്താൻ അറിയാമെന്നും നടി മഡോണ പറഞ്ഞപ്പോൾ. മഡോണയെ...

Recent Comments