ഷാർജയിൽ ഹൃദയാഘാതം മൂലം മരിച്ച തന്റെ പ്രിയതാമന്റെ… മരണ വാർത്ത അറിയാതെ… ആതിര ഇന്ന് രാവിലെ ഒരു പെൺകുഞ്ഞിനു ജന്മം നൽകി. ഇന്നലെ ഷാർജയിൽ വെച്ച് മരിച്ച പേരാമ്പ്ര സ്വദേശി നിതിന്റെ ഭാര്യയാണ് ആതിര. ലോക്ക്ഡൗൺ സമയത്ത് വിദേശരാജ്യങ്ങളിൽ കുടുങ്ങിയ ഗർഭിണികളായ സ്ത്രീകളെ നാട്ടിൽ എത്തിക്കാൻ സുപ്രീംകോടതിയിൽ വരെ ഹർജി നൽകി നിയമ പോരാട്ടം നടത്തിയത്..ആതിരയും ഭർത്താവ് നിതിനുമായിരുന്നു.
തങ്ങളുടെ പോരാട്ടം വിജയം കണ്ട സന്തോഷത്തിലാണ് ആതിര ഷാർജയിൽ നിന്ന് നാട്ടിലേക്ക് വിമാനം കയറിയത്. നിതിനും അന്ന് തന്നെ ടിക്കറ്റ് ലഭിച്ചിരുന്നു എന്നാൽ തന്നെക്കാൾ അത്യാവിശ്യമുള്ള വേറെ ഒരാൾക്ക് തന്റെ ടിക്കറ്റ് നൽകി നിതിൻ സമൂഹത്തിന് തന്നെ മാതൃകയായി.. അതിരയെ യാത്രയാകുമ്പോൾ പ്രസവ സമയത്ത് ഞാൻ അവിടെ എത്തും എന്ന വാക്ക് കൊടുത്തിരുന്നു.എന്നാൽ വിധി എല്ലാം തലകീഴായ് മറിയുകയായിരുന്നു. ഇന്നലെ ഉറങ്ങാൻ കിടന്ന നിതിൻ പിന്നെ . ഹൃദയാഘാതം സംഭവിച്ചായിരുന്നു മരണം. എന്നാൽ ഇതൊന്നും നാട്ടിൽ ഉള്ള ആതിര അറിഞ്ഞിട്ടില്ല.അതിരയെ വീട്ടുകാർ പ്രസവ സംബദ്ധമായ ചികിത്സക്കായി… ഹോസ്പിറ്റലിലേക്ക് മാറ്റുകയായിരുന്നു…ഇന്ന് രാവിലെ ആതിര ഒരു പെൺകുഞ്ഞിന് ജന്മം നൽകി. നിതിന്റെ കൊറോണ ടെസ്റ്റ് റിസൾട്ട് നെഗറ്റീവ് ആയിരുന്നു.. മൃതദേഹം നാളെ നാട്ടിൽ എത്തിക്കും. നാട്ടിലും ഷാർജയിലും ഒരേ പോലെ ജനകീയനായിരുന്നു… നിതിൻ. പ്രിയതമന്റെ വിയോഗം എങ്ങനെ. ആതിരയെ അറിയിക്കും.ഒരു നാടിനെ മൊത്തം സങ്കടത്തിലാക്കിയിരിക്കുകയാണ്..