മോഹൻലാലിൻറെ കഴിവുകളെല്ലാം അറിഞ്ഞവളാണ് താൻ എന്ന് ഒരാൾ പറഞ്ഞാൽ സമ്മതിച്ചു കൊടുക്കുകയല്ലാതെ മറ്റെന്തു ചെയ്യാനാ?മലയാള സിനിമ താരം ശാന്തി കൃഷ്ണയാണ് ഒരു അഭിമുഖത്തിൽ ഇപ്രകാരം പറഞ്ഞത്.ഒരേ സമയത്തു സിനിമയിലെത്തിയ രണ്ടുപേരാണ് മോഹൻലാലും ശാന്തി കൃഷ്ണയും.മമ്മൂട്ടി ,ലാലേട്ടൻ, വേണു നാഗവള്ളി,ശ്രീനാഥ് എന്നിവർക്കൊപ്പമെല്ലാം മികച്ച അഭിനയം കാഴ്ചവെച്ച നടിയാണ് ശാന്തി. ശേഷം ശ്രീനാഥിനെ വിവാഹം ചെയ്തെങ്കിലും ആ ബന്ധത്തിന് അധികം ആയുസ്സുണ്ടായിരുന്നില്ല.
ആ ബന്ധം ഒഴിവാക്കി മറ്റൊരാളെ വിവാഹം ചയ്യുകയും ആ ബന്ധത്തിൽ രണ്ട് മക്കളുണ്ടാവുകയും ചെയ്തു. ഈ ബന്ധവും തകർന്നതോടെ ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന ചിത്രത്തിൽ നിവിൻ പോളിയുടെ അമ്മയായി അഭിനയിച്ചുകൊണ്ട് സിനിമയിലേക്ക് തിരിച്ചെത്തി. ഒരു ചാനൽ ഷോ ആയ ലാൽസലാമിലാണ് ശാന്തി ലാലേട്ടനെ കുറിച്ചു വാചാലയായത്. ആരുണ്ടിവിടെ ഇത്ര നന്നായി അഭിനയിക്കാൻ കഴിയുന്നവരെന്നും ലാലേട്ടന് വല്ലാത്ത ആത്മാർത്ഥതയാണെന്നും അദ്ദേഹത്തോടൊപ്പം അഭിനയിച്ചു പിടിച്ചു നില്ക്കാൻ വല്യ പാടാണെന്നും സകല പ്രകടനങ്ങളും പുറത്തെടുത്താലേ ലാൽജിക്ക് ഒപ്പം പിടിച്ചു നില്ക്കാൻ കഴിയുള്ളു എന്നുമാണ് ശാന്തി കൃഷ്ണ പറയുന്നത്.വളരെ വൈകിയ വേളയിൽ വിഷ്ണു ലോകത്തിൽ ലാലേട്ടന്റെ നായികയായി ശാന്തി അഭിനയിച്ചിരുന്നു.